അനുബന്ധ വാര്‍ത്തകള്‍
- മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി, “ജനതാ കര്‍ഫ്യൂ അവര്‍ക്ക് മനസിലാകില്ല, കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ...”
- സംസ്ഥാനത്ത് ഇന്ന് 12 കൊറോണകേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി, സ്ഥിതി അതീവഗൗരവകരം
- കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 30 ആയി; കൊച്ചിയില്‍ 5 പേര്‍ക്ക് സ്ഥിരീകരിച്ചു
- ഗായിക കനിക കപൂറിനു കൊറോണ; ലണ്ടനിൽ പോയ വിവരം മറച്ചുവെച്ചു, ശേഷം പാർട്ടിയിലും പങ്കെടുത്തു
- കൊവിഡ് 19:സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതിയാവും, ശനിയാഴ്ച്ച അവധി
കൊവിഡ് 19: രോഗബാധിതൻ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു, കാസർകോട്ട് കർശനനിയന്ത്രണങ്ങൾ, ആരാധനാലയങ്ങളും അടച്ചിടണം
കാസർകോട് ആറ് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതൻ കല്യാണങ്ങളടക്കം അനേകം പൊതുപരിപാടികളിൽ പങ്കെടുത്തത് ആശങ്ക ജനിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ഇയാൾ അനേകം പരിപാടികളിൽ പങ്കെടുത്തതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യതകളും അധികമാണ്.
ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും ഒരാഴ്ച്ചകാലത്തേക്ക് അടച്ചിടും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ച്ച അടച്ചിടണം. കടകൾ രാവിലെ 11 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാൻ പാടുള്ളുവെന്നും. നിയന്ത്രണങ്ങൾ ഉത്തരവായി പുറത്തിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.