1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. communist party , dhaka , bomb blast

ബോംബാക്രമണം: 13 പേര്‍ക്കെതിരെ കുറ്റം ചുമത്തി

കമ്യൂണിസ്റ്റ് പാര്‍ട്ടി
ബംഗ്‌ളാദേശ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റാലിക്ക് നേരെ ബോംബാക്രമണം നടത്തി അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസില്‍ 13 പേര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി.

നിരോധിത തീവ്രവാദ സംഘടനയായ ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി (ഹുജി) യുടെ നേതാവ് മുഫ്തി അബ്ദുള്‍ ഹനാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

2001-ലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ടുപേര്‍ ഒളിവിലാണ്.