അനുബന്ധ വാര്‍ത്തകള്‍
- ഗാൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്റുകൾ നിർമിക്കുന്നു, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
- തിരുവനന്തപുരത്തെ കൊവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വാര്‍റൂം ആരംഭിച്ചു
- ഫുട്ബോള്‍ ദൈവത്തിന് 33വയസ്സ്; മെസ്സിയെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍
- കാലിന്മേല് കാലുകയറ്റിവച്ചാണോ നിങ്ങള്‍ ഇരിക്കുന്നത്, പണികിട്ടാന്‍ സാധ്യതയുണ്ട്!
- വീട് പണിയുമ്പോൾ തൂണുകളിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അറിയൂ !
ചങ്കിലെ ചൈന നേപ്പാളിന്റെ ചങ്കില് തന്നെ അടികൊടുത്തു; റൂയി ഗ്രാമം ഉള്‍പ്പെടെ 11പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു
ചൈനയുടെ വാക്കുകേട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച നേപ്പാളിന് ചൈനയുടെ സൗഹൃദം വിനയായി. നേപ്പാളിന്റെ റൂയി ഗ്രാമം ഉള്‍പ്പെടെ 11പ്രദേശങ്ങള്‍ ചൈന അതിക്രമിച്ച് കൈയടിക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിനോട് ഇതുവരെയും പ്രതികരിച്ചില്ല.
കൈയേറിയ പ്രദേശങ്ങളില്‍ ചൈന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നേപ്പാളിന്റെ അതിര്‍ത്തിയോട് ബന്ധപ്പെട്ടുകിടക്കുന്ന നാലുജില്ലകളിലൂടെ ഒഴുകുന്ന 11നദികളെ ഗതിമാറ്റി ഒഴുക്കിയാണ് ചൈന പ്രദേശങ്ങള്‍ കൈയടക്കുന്നത്. 36ഹെക്ടര്‍ പ്രദേശങ്ങള്‍ നേപ്പാളിന് ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്.