അനുബന്ധ വാര്‍ത്തകള്‍
- കാലിന്മേല് കാലുകയറ്റിവച്ചാണോ നിങ്ങള്‍ ഇരിക്കുന്നത്, പണികിട്ടാന്‍ സാധ്യതയുണ്ട്!
- വീട് പണിയുമ്പോൾ തൂണുകളിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അറിയൂ !
- മീൻ ദിവസവും ആസ്വദിച്ച് കഴിച്ചോളു, ഗുണങ്ങൾ ഏറെ !
- പ്രവാസികളുടെ രോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് മുല്ലപ്പള്ളി
- ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ ധോണി പങ്കാളിയാവുന്നത് കാണാൻ ആഗ്രഹിക്കുന്നു: ശ്രീശാന്ത്
ഫുട്ബോള്‍ ദൈവത്തിന് 33വയസ്സ്; മെസ്സിയെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് ജന്മദിനം. 33തികഞ്ഞ മെസ്സി 1987ല്‍ ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലായിരുന്നു ജനിച്ചത്. ചെറുപ്പത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുകൊണ്ട് ജീവിതം ഏതുവഴിക്കുപോകുമെന്നറിയാതിരുന്ന പയ്യനായിരുന്നു പിന്നീട് ഫുട്ബോളിന്റെ തലതൊട്ടപ്പനായത്.
ചെഗുവേരയുടെ നാട്ടുകാരനും 12വയസുകാരനുമായ മെസ്സിയുടെ ചികിത്സാ ചിലവ് പ്രമുഖ ക്ലബായ ബാഴ്സലോയാണ് വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 17-ാം വയസ്സില്‍ മെസ്സി ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ ഇടം നേടി. പിന്നീടുള്ളത് ചരിത്രമായിരുന്നു. ഒടുവില്‍ മെസ്സിയെ നോക്കി ലോകം പറഞ്ഞു-ദാ ഫുട്ബോള്‍ മിശിഹ.