Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ദേശീയഗാനം വരെ മാറും !

പൊലീസ് ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും യൂണിഫോം മാറും

രേണുക വേണു| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (08:34 IST)

Queen Elizabeth:
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കും. എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനാണ് ഇനി ബ്രിട്ടന്റെ രാജാവ്. രാജസിംഹാസനത്തിലെ അവകാശി മാറുമ്പോള്‍ അത് ബ്രിട്ടനില്‍ മറ്റ് ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്കും വഴിതുറക്കും.

കോമണ്‍വെല്‍ത്തില്‍ മാറ്റം വരും. നിലവില്‍ എലിസബത്ത് രാജ്ഞിയാണ് കോമണ്‍വെല്‍ത്തിന്റെ രക്ഷാധികാരി. ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവായി സ്ഥാനമേറ്റെടുത്താലും അദ്ദേഹത്തിനു കോമണ്‍വെല്‍ത്തിന്റെ രക്ഷാധികാരിയാകില്ല. അതാത് സര്‍ക്കാരുകളുടെ കോമണ്‍വെല്‍ത്ത് തലവന്‍മാര്‍ ചേര്‍ന്നാണ് പുതിയ രക്ഷാധികാരിയെ തിരഞ്ഞെടുക്കേണ്ടത്.

പത്ത് ദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണം. പൊതു പരിപാടികളൊന്നും നടക്കില്ല. യൂണിയന്‍ പതാക പകുതി താഴ്ത്തി കെട്ടും. രാജ്ഞിയുടെ സംസ്‌കാര ദിവസം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കില്ല.

ബിബിസി അവരുടെ എല്ല് പരിപാടികളും സസ്‌പെന്‍ഡ് ചെയ്യും. ഏതാനും ദിവസത്തേക്ക് ഹാസ്യ പരിപാടികളൊന്നും ചാനലില്‍ ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണമായി സംപ്രേഷണം ചെയ്യും.

കറന്‍സികളില്‍ മാറ്റം വരും. എലിസബത്ത് രാജ്ഞിയുടെ മുഖം ആലേഖനം ചെയ്ത കറന്‍സികള്‍ മാറ്റി പകരം ചാള്‍സ് രാജാവിന്റെ മുഖമുള്ള കറന്‍സികള്‍ വരും.

സ്റ്റാംപില്‍ മാറ്റം വരും. എലിസബത്ത് രാജ്ഞിയുടെ മുഖത്തിനു പകരം ചാള്‍സ് രാജകുമാരന്റെ ചിത്രം വരും.

പൊലീസ് ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും യൂണിഫോം മാറും. പാസ്‌പോര്‍ട്ടില്‍ മാറ്റം വരും.

എലിസബത്ത് രാജ്ഞിക്ക് ആദരവ് അര്‍പ്പിക്കുന്ന തരത്തിലാണ് നിലവിലെ ബ്രിട്ടന്റെ ദേശീയ ഗാനം. ദൈവം രാജ്ഞിയെ സംരക്ഷിക്കട്ടെ എന്നാണ് ദേശീയ ഗാനത്തില്‍ ഉള്ള പ്രധാനപ്പെട്ട വരി. ഇതില്‍ മാറ്റം വരും. രാജ്ഞിക്ക് പകരം രാജാവിനെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ദേശീയ ഗാനം മാറുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :