ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലയുന്ന ജര്‍മ്മനിയിലേക്ക് ഗ്യാസ് എത്തിക്കുമെന്ന് ഫ്രാന്‍സ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (12:45 IST)
ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലയുന്ന ജര്‍മ്മനിയിലേക്ക് ഗ്യാസ് എത്തിക്കുമെന്ന് ഫ്രാന്‍സ്. റഷ്യയ്ക്ക് എതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള പൈപ്പ് ലൈന്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് ജര്‍മ്മനി ഗ്യാസ് പ്രതിസന്ധിയില്‍ വലഞ്ഞത്. റഷ്യയുടെ നടപടിയെ തുടര്‍ന്ന് യൂറോപ്പില്‍ 30 ശതമാനത്തോളം വിലവര്‍ധനവുണ്ടായി.

ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ജര്‍മ്മനിയെയാണ്. ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളില്‍ ഭൂരിഭാഗം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഫ്രാന്‍സിനെക്കാള്‍ റഷ്യന്‍ വാതകത്തെയാണ് ജര്‍മ്മനി കൂടുതല്‍ ആശ്രയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :