കാനഡ കൂട്ടക്കൊലപാതകത്തില്‍ പോലീസ് പിടിയിലായ രണ്ടാമത്തെ പ്രതിയും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (13:17 IST)
കാനഡ കൂട്ടക്കൊലപാതകത്തില്‍ പോലീസ് പിടിയിലായ രണ്ടാമത്തെ പ്രതിയും മരിച്ചു. 32 കാരനായ മൈയില്‍ സാന്‍ഡേഴ്‌സണ്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നുണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.

നേരത്തെ കൂട്ടക്കൊലപാതകത്തിലെ മറ്റൊരു പ്രതിയായ ഡാമില്‍ സാന്‍ഡേഴ്‌സിനെ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാനഡയിലെ ആക്രമണത്തില്‍ പത്തു പേരാണ് കുത്തേറ്റ് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :