Queen Elizabeth Passes away: എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകം

ബ്രിട്ടീഷ് രാജപദവിയിലെത്തുന്ന നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി

രേണുക വേണു| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (08:01 IST)

Queen Elizabeth Passes away:
അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു.

ബ്രിട്ടീഷ് രാജപദവിയിലെത്തുന്ന നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി സിംഹാസനത്തിലെത്തിയത്. നീണ്ട 70 വര്‍ഷക്കാലം സേവനം തുടര്‍ന്നു.

എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടമുള്ള ഭരണാധികാരിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവായി ചുമതലയേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :