ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 9 ഡിസം‌ബര്‍ 2021 (21:12 IST)
ഇന്ത്യയുടെ സംയുക്ത സൈന്യാധിപന്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. അമേരിക്ക ശക്തമായി എതിര്‍ത്ത എസ്-400 മിസൈല്‍ സംവിധാനവുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് പോയിരുന്നു. ഇക്കാരണത്താല്‍ പിന്നില്‍ അമേരിക്കയാണെന്ന് സംശയിക്കാമെന്നാണ് വാര്‍ത്ത. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെല്‍നിയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് ഗ്ലോബല്‍ ടൈംസിന്റെ ആരോപണം.

നേരത്തേ എസ്-400 വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം തന്റെ ട്വീറ്റ് ഗ്ലോബല്‍ ടൈംസ് വളച്ചൊടിച്ചെന്നും ഇത് ചൈനയുടെ വികൃത ചിന്താഗതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ചെല്‍നി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :