ജിബൂട്ടിയിലെ ജയനായി ബിജു സോപാനം, റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:47 IST)

യുവനടന്‍ അമിത് ചക്കാലക്കല്‍ നായകനാവുന്ന ജിബൂട്ടി ഡിസംബര്‍ 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണിത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ബിജു സോപാനവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'ജിബൂട്ടി'യില്‍ ജയന്‍ എന്ന കഥാപാത്രമായി ഞാനെത്തുന്നു'-ബിജു സോപാനം കുറിച്ചു.

ഇടുക്കിയില്‍ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. പഞ്ചാബ് കാരിയായ ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക.
കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,അഞ്ജലി നായര്‍, ജയശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ദീപക്‌ദേവാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :