ആവശ്യങ്ങള്‍ അംഗീകരിച്ചു: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (16:21 IST)
ദില്ലിയില്‍ കര്‍ഷകര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും. ഇതിനുശേഷമാകും കര്‍ഷകര്‍ അതിര്‍ത്തി വിടുന്നത്. താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. മരണപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകര്‍ക്കെതിരായ ക്രിമിനല്‍ നടപടി നീക്കം ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :