1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Bill Gates Pm Modi News

ഇന്ത്യ ഭാവിയിലേക്കു പ്രതീക്ഷ നല്‍കുന്ന രാജ്യമെന്ന് ബില്‍ ഗേറ്റ്സ്

Bill Gates
ഇന്ത്യ ഭാവിയിലേക്കു പ്രതീക്ഷ നല്‍കുന്ന രാജ്യമെന്ന് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ലോകം വിവിധ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോഴും വന്‍ വെല്ലുവിളികള്‍ പോലും നേരിട്ട് ഇന്ത്യ അതു തെളിയിച്ചതായും ഗേറ്റ്സ് നോട്സ് എന്ന ബ്ലോഗില്‍ ബില്‍ ഗേറ്റ്സ് കുറിച്ചു. ബില്‍ ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
 
പോളിയോ നിര്‍മാര്‍ജ്ജനം, എച്ച്ഐവി വ്യാപനം കുറയ്ക്കല്‍, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട അടിസ്ഥാന, സാമ്പത്തിക സൗകര്യങ്ങള്‍, കൃഷി എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടവും ബില്‍ ഗേറ്റ്സ് തന്റെ ബ്ലാഗില്‍ പരാമര്‍ശിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്ത്രീകളില്‍ വിളര്‍ച്ച കണ്ടെത്തുന്നതിന് സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് തുടക്കമായി