ബിൽ ഗേറ്റ്സിനെ പിന്നിലാക്കി, ഗൗതം അദാനി ലോക സമ്പന്നരിൽ നാലാമൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (17:02 IST)
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരിൽ നാലാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ഫോബ്സിൻ്റെ കണക്ക് പ്രകാരം 9,23,214 കോടി രൂപയാണ് അദാനിയുടെ ആസ്തി. ബിൽ ഗേറ്റ്സിൻ്റേത് 8,36,088 കോടി രൂപയും.

7,19,388 കോടി രൂപയാണ് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിക്കുള്ളത്. ലോകത്തെ അതിസമ്പന്നരിൽ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്നവ്യാപരത്തിൽ നിന്ന് തുടങ്ങി തുറമുഖങ്ങൾ,വിമാനത്താവളങ്ങൾ,ഖനികൾ,ഹരിത ഊർജം തുടങ്ങിയ മേഖലകളിലാണ് അദാനിയുടെ ബിസിനസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :