അനുബന്ധ വാര്‍ത്തകള്‍
- ജാക് സ്പാരോയാവാൻ ഇനി ജോണി ഡെപ് വേണ്ടെന്ന് ഡിസ്നി; ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ ജോണി ഡെപ് അല്ലാതെ മറ്റൊരാൾക്ക് കഴിയില്ലെന്ന് തിരക്കഥാകൃത്ത്
- മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി
- ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
- കേന്ദ്രത്തിന് നിഷേധാത്മക നിലപാട്: കേരള പുനർനിർമ്മാണത്തിൽ പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
- ഈ വിഗ്രഹങ്ങൾ പൂജാമുറികളിൽ സൂക്ഷിച്ചുകൂടാ... !
ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയിൽ
കൊച്ചി: ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കനമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ മൂന്ന് തവണ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും. വീണ്ടും അന്വേഷണം വേണം എന്ന് പറയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ തുടരന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കെ എം മാണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൊതുപ്രവർത്തകർക്കെതിരെയുള്ള അന്വേഷനത്തിൽ തുടർ നടപടികൾക്ക് സർക്കാർ അനുമതി വേണമെന്നത് ഈ കേസിൽ ബാധകമ്മല്ലെന്ന് വി എസ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്. നേരത്തെ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയുള്ള മൂന്നാമത്തെ റിപ്പോർട്ടും തള്ളിയ കോടതി കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിൽനിന്നും അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു. ഡിസംബർ 10ന് മുൻപ് സ്പീക്കറിൽ നിന്നും അനുമതി വാങ്ങാനാണ് കോടതി നിർദേശം നൽകിയത്.