Sumeesh|
Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:17 IST)
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ യുവതികൾക്കും പൊലീസ് മതിയായ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ. ഇതിനായി കൂടുതൽ പൊലീസ് സംഘത്തെ ശബരിമലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും സുപ്രീം കോടതിക വിധി നടപ്പിലാക്കാൻ സേന ബാധ്യസ്ഥരാണ്. ശബരിമലയിൽ അക്രമം നടത്തിയവെക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. മണ്ഡലകാലത്ത് പ്രതിഷേധിക്കുന്നവർക്കെതിരെയും ഈ നടപടി ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടികൾ തുടരുകയാണ് ഇതുവരെ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടു. അക്രമത്തിൽ വാഹനം തകർത്തവ ഇപ്പോൾ റിമാൻഡിലാണ് 13 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജമ്യം അനുവദിക്കു എന്ന് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.