ഈ വിഗ്രഹങ്ങൾ പൂജാമുറികളിൽ സൂക്ഷിച്ചുകൂടാ... !

Sumeesh| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (19:27 IST)
വീടുകളിലെ പൂജാമുറികളിൽ ദേവീ ദേവൻമരുടെ ചിത്രങ്ങങ്ങളും വിഗ്രഹങ്ങളും വച്ച് ഭക്തിയോടെ ആരാധിക്കുന്നത് ഭാരതിയ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ഇത് കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും നിറക്കും എന്നാണ് വിശ്വാസം. എന്നാൽ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ പൂജാമുറിയിൽ വച്ച് ആരാ‍ാധിക്കാമോ ? പാടില്ലാ എന്നതാണ് വാസ്തവം.

ചില ചിത്രത്തങ്ങളും ചില അവതാരങ്ങളുടെ വിഗ്രഹങ്ങളും പൂജാ മുറികളിൽ സൂക്ഷിക്കുന്നതിന് നല്ലതല്ല. ഇത് കുടുംബത്തിനാകെ തന്നെ വിപരീത ഫലങ്ങൾ സൃഷ്ടിക്കും എന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അതിനാൽ വീട്ടിൽ പ്രതിഷ്ടിക്കാൻ പാടില്ലാത്ത വിഗ്രഹങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം.

കൃഷ്ണനും രാധയും, രുക്മിണിയും മിരയുമായുള്ള വിഗ്രഹങ്ങൾ പൂജാമുറികളിൽ ആരാധനക്ക് നന്നല്ല. ഇത് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. വീടുകളിൽ സാധാരണയായി നടരാജ് വിഗ്രഹങ്ങൾ കാണാറുണ്ട്, എന്നാൽ ഈ വിഗ്രഹത്തെ വീടുകളിൽ ആരാധിക്കാൻ പാടില്ല. കോപിഷ്ടനായ ശിവരൂപത്തെ വീട്ടിൽ സൂക്ഷിക്കുന്നത് ദോഷം ചെയ്യും. ശിവലിംഗം ഒരിക്കലും വീട്ടിൽ വച്ച് ആരാധിക്കരുത്. ഇത് അത്യന്തം ദോഷകരമാണ്.

പണത്തിന്റെ ദേവതയാണ് ലക്ഷമി. ലക്ഷ്മി ദേവിയുടെ വിഗ്രഹം സ്ഥാപികുന്നതിൽ തെറ്റില്ല എന്നാൽ പക്ഷിയുടെ പുറത്തിരിക്കുന്ന ലക്ഷ്മി ദേവിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും വീടുകളിൽ സ്ഥാപിക്കുന്നത് ദോഷകരമാണ്. വിഗ്നേശ്വരനായ ഗണപതിയുടെ മുന്ന് വിഗ്രഹങ്ങൾ പൂജാമുറിയിൽ വച്ച ആരാധിക്കുന്നതും നല്ലതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :