ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Sumeesh| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (20:17 IST)
മുസഫർനഗർ: ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. മുസഫർ നഗറിലെ ഷാമം‌ലിയിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഫാക്ടറി ജീവനക്കാരിയായ മസും ദേവിയാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച രാവിലെ അജ്ഞാതനായ അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതായി ഷാമം‌ലി എസ് ഐ അശോക് കുമാർ പറഞ്ഞു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :