ടൊറന്റോ|
Last Modified വ്യാഴം, 9 ജൂലൈ 2015 (15:01 IST)
ഹീലിയം നിറച്ച നൂറ്റിപ്പത്ത് ഹീലിയം ബലൂണുകൾ കസേരയിൽ കെട്ടിവെച്ച് പറന്ന കനേഡിയൻ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഡാനിയേൽ ബോറിയ എന്ന 26 കാരനാണു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ വിൽക്കുന്ന ബോറിയ തന്റെ ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണു ഈ സാഹസത്തിന് മുതിർന്നത്. ഇതിനായി 12 ലക്ഷം രൂപയാണ് ഇയാൾ ചെലവാക്കിയത്.
ഒരു പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പറന്നിറങ്ങാനാണ് ഇയാള് ശ്രമിച്ചത്. എന്നാൽ സ്ഥാനം തെറ്റി ഒരു കൃഷിയിടത്തേക്കാണ് ഇയാൾ പറന്നിറങ്ങിയത്. ഇറങ്ങുന്നതിനിടെ ബോറിയയുടെ കാലിന് പരിക്കേറ്റു. തുടര്ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.