അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്
- Deepseek -R1 AI: സ്ഥലവും കാലവും തിരെഞ്ഞെടുത്ത് ചൈനയുടെ ഒറ്റയടി, ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ടെക് വമ്പന്മാര്, സീനാകെ മാറ്റി
- ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്
- ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
- തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ
അമേരിക്കയില്‍ 60 യാത്രക്കാരുമായി പോയ വിമാനം സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; പട്ടോമക് നദിയില്‍ തിരച്ചില്‍
river
അമേരിക്കയില്‍ 60 യാത്രക്കാരുമായി പോയ വിമാനം സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിയേത്തുടര്‍ന്ന് അഗ്നിഗോളമായ വിമാനം പട്ടോമക് നദിയില്‍ വീഴുകയായിരുന്നു. കണ്‍സാസില്‍ നിന്നും വാഷിംഗ്ടണിലേക്ക് വന്ന 5342 വിമാനമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 60 പേരുണ്ടായിരുന്നു എന്നാണ് വിവരം.
സംഭവത്തെതുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് അഗ്‌നിഗോളം ആകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ രണ്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.