അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു
- മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് സൂചന, സംഭവം തിരുവനന്തപുരത്ത്
- Chenthamara - Nenmara Murder Case: 'ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട, എത്ര വര്‍ഷം വേണേല്‍ ശിക്ഷിക്ക്'; രണ്ട് പേരെ കൊന്നിട്ടും കൂസലില്ലാതെ ചെന്താമര
- സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ
- വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന് വ്യാജ പ്രചരണം; വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ച
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്തിക്കാട് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്
തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതം. പുലിയാണെന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ചയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്തിക്കാട് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ചയാണെന്ന് അന്തിക്കാട് പൊലീസ് അറിയിച്ചതായി പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.
വീഡിയോ പ്രചരിപ്പിച്ച് അനാവശ്യ ഭീതി പരത്തരുതെന്ന് പൊലീസ് നിര്‍ദേശം നല്കി. ഒരു വീടിനു മുന്നിലൂടെ കാട്ടുപൂച്ച നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.