1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. air strikes in iraq

ഇറാഖില്‍ വ്യോമാക്രമണം: 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇറാഖ്
ഇറാക്കില്‍ അന്‍ബാര്‍ പ്രവിശ്യാ സര്‍ക്കാരിന്റെ തലസ്ഥാനമായ റമാദി ഐഎസ് തീവ്രവാദികളില്‍ നിന്നു തിരിച്ചുപിടിക്കാന്‍ ഇറാഖി സൈനിക നീക്കം. തീവ്രവാദികളും സൈനികരും തമ്മില്‍  ശക്തമായി പോരാട്ടമാണ് നടക്കുന്നത്.

ശനിയാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഐഎസ് നേതാവ് ഉള്‍പ്പെടെ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വിവിധ സായുധ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഐഎസിനെതിരെ സൈന്യം പോരാട്ടം നടത്തുന്നത്