1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Afghanistan, suicide attack, death

അഫ്‌ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 25 മരണം

അഫ്‌ഗാനിസ്ഥാന്‍ ചാവേറാക്രമണം
അഫ്‌ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 25 മരണം. ഞായറാഴ്‌ച വൈകുന്നേരം ഏഴോടെ അഫ്‌ഗാനിലെ ഘോസ്‌ത്‌ പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ചാവേര്‍ സൈനിക കേന്ദ്രത്തിലേക്കു കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.