ശപുഷംചൂടാം,കഴിക്കാം

WEBDUNIA|
കറുക

ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും തലച്ചോറിനും, ഞരന്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൗഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.

വിഷ്ണുക്രാന്തി

പനിയുള്ളപ്പോള്‍ ഇടിച്ചു പിഴിഞ്ഞ നീര് രണ്ടോ, മൂന്നോ ടീസ്പൂണ്‍ കൊടുത്താല്‍ പനിയ്ക്ക് ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് സിദ്ധൗഷധം. രക്തശുദ്ധിക്കും, തലമുടി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ഔഷധമാണിത്.

തിരുതാളി

സ്ക്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.

പൂവാംകുരുന്നില

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിനും രക്ത ശുദ്ധിയ്ക്കും നല്ലത്.

ഉഴിഞ്ഞ

സുഖപ്രസവത്തിന് ഉത്തമം

മുക്കുറ്റി

ശരീരത്തിനകത്തെ രക്തസ്രാവം, അര്‍ശസ് മതുലായവയ്ക്ക് അത്യുത്തമം. പ്രസവം കഴിഞ്ഞാല്‍ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് നല്ലതാണ്. മുറിവുകള്‍ ഉണങ്ങുന്നതിന് പുറത്ത് ലേപനമായി ഉപയോഗിക്കാം. . കൂടാതെ അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, കഫക്കെട്ട് മുതലായവ ശമിക്കും.

കയ്യൂണ്യം

വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വര്‍ദ്ധന, കഫരോഗ ശമനത്തിനും ഫലപ്രദം.

നീലപന

ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. വാജീകരണ ശക്തിയുണ്ട്. യോനീരോഗങ്ങള്‍ക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്.

ചെറൂള

ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം.

മുയല്‍ചെവിയന്‍

തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :