ഉറക്കക്കുറവ് ഉണ്ടായാല്‍

WEBDUNIA|

* രാത്രി ഉറങ്ങാന്‍ നേരം ഉള്ളംകാല്‍ നന്നായി കഴുകിത്തുടച്ച് വെണ്ണ പുരട്ടി തിരുമ്മുക.

* ജാതിക്ക അരച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക.

* ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക.

* ദിവസവും രാത്രിയില്‍ എരുമപ്പാല്‍ കുടിക്കുക.

* ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രണ്ടോമൂന്നോ ചുവന്നുള്ളി ചവച്ചിറക്കുക.

* കസ് കസ് പൊടിച്ചു തുണിയിലാക്കി നെറ്റിയില്‍ കെട്ടുക.

* പാലും വെണ്ണയും യോജിപ്പിച്ച് തലയിലിടുകയും കാല്‍ വെള്ളയില്‍ പുരട്ടുകയും ചെയ്യുക.

* മാമ്പഴം തിന്നശേഷം എരുമപ്പാല്‍ കുടിക്കുക.

* ത്രിഫലചൂര്‍ണ്ണം തേനില്‍ കുഴച്ച് രാത്രിയില്‍ കഴിക്കുക.

* ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് എട്ടുഗ്രാമെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുക.

* പിണ്ഡതൈലമോ ലാക്ഷാദി കുഴമ്പോ ദേഹത്തുതേച്ചു കുളിക്കുക.

* ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്യുക.

* വിഷ്ണുക്രാന്തി പാലിലരച്ചത് നെല്ലിക്കയോളമെടുത്ത് തൈരില്‍ ചേര്‍ത്ത് കഴിക്കുക.

* ഒരു ഗ്ളാസ്സ് കുമ്പളങ്ങനീര് അത്താഴത്തിനുശേഷം പതിവായി കഴിക്കുക.

* 250 മില്ലി വെളിച്ചെണ്ണ, 250 ഗ്രാം പൂവാന്‍ കുറുന്തല്‍ ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചേര്‍ത്ത് കാച്ചി തേയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :