അമിതവണ്ണം കുറയ്ക്കാന്‍

WEBDUNIA|

* മുക്കാല്‍ വയറോളം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ.

* എന്നും രാവിലെ അരമണിക്കൂറെങ്കിലും നടക്കുക.

* കുറച്ചുസമയം എടുത്ത് ആഹാരം ചവച്ചരച്ചു കഴിക്കുക.

* മധുരപലഹാരങ്ങള്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ പാടേ ഉപേക്ഷിക്കാന്‍ ശ്രമിക്കുക.

* ഉച്ചയ്ക്കുള്ള ഉറക്കം തീര്‍ത്തും ഉപേക്ഷിക്കുക.

* ധൃതിയില്‍ ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുകയേയുള്ളൂ.

* ആഹാരം വലിച്ചുവാരിതിന്നുന്ന ശീലം തീര്‍ത്തും ഉപേക്ഷിക്കുക.

* ആഹാരം കഴിക്കുന്നതിനുമുന്നെ പഴച്ചാറോ സൂപ്പുപോലുള്ള ആഹാരസാധനങ്ങളോ കഴിച്ചാല്‍ ആഹാരം കുറച്ചേ കഴിക്കുകയുള്ളൂ.

* ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കുന്നതൊഴിവാക്കുക.

* മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, ഇറച്ചി ഇവ കഴിവതും ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കുക.

* ദൂരെയുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാത്രം വാഹനത്തില്‍ പോവുക.

* അടുത്തുള്ള ആരാധനാലയങ്ങലിലും ചന്തയിലും മറ്റും പോകുമ്പോള്‍ കഴിവതും നടന്നുപോകാന്‍ ശ്രമിക്കുക.

* കഴിവതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :