ഹോളി ഐതിഹ്യം

WDWD
തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തിക വിജയമാണ് ഹോളി ആഘോഷങ്ങളുടെ കാതല്‍. ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ് ഹോളി എന്ന വാക്കുണ്ടായത്.

അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല.

സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദന്‍റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്‍റെ സഹോദരിയായ ഹോളികയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

WEBDUNIA|
ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :