തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

വാരാന്ത്യത്തില്‍ ഒടിടി റിലീസായ സിനിമകള്‍ ഏതെല്ലാമെന്ന് നോക്കാം.

OTT releases, Netflix, Vaazha 2, Mohiniyattam, Citadel
ജിതിൻരാജ് കെ വി| Last Modified വെള്ളി, 8 മെയ് 2026 (13:52 IST)
തിയേറ്ററുകളില്‍ തകര്‍ത്തോടിയ വാഴ 2, മോഹിനിയാട്ടം മുതലായ സിനിമകള്‍ ഒടിടിയില്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഭിപ്രായം നേടിയ 2 സിനിമകളാണ് ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. വാരാന്ത്യത്തില്‍ ഒടിടി റിലീസായ സിനിമകള്‍ ഏതെല്ലാമെന്ന് നോക്കാം.

മോഹിനിയാട്ടം


സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിച്ച മോഹിനിയാട്ടം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ കാണാനാകും. ഡാര്‍ക്ക് ഹ്യൂമറില്‍ ഒരുക്കിയ സിനിമയില്‍ സൈജു കുറുപ്പിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതിദാസ് പ്രഭു. ദിവ്യ നായര്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.

വാഴ 2


2026ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായ സിനിമ സംവിധാനം ചെയ്തത് നവാഗതനായ സവിന്‍ ഷാ ആണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാണ്.

സിറ്റാഡല്‍ സീസണ്‍ 2


പ്രിയങ്ക ചോപ്ര ജോനാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിറ്റാഡല്‍ സീസണ്‍ 2 സ്ട്രീമിംഗ് ആരംഭിച്ചു. 7 എപ്പിസോഡുകളുള്ള സീരീസ് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. റിച്ചാര്‍ഡ് മാഡന്‍, സ്റ്റാന്‍ലി ടുച്ചി എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്.

ഡാക്കോയ്റ്റ് : എ ലവ് സ്റ്റോറി

അദിവി ശേഷും മൃണാല്‍ ഠാക്കൂറും ആദ്യമായി ഒന്നിക്കുന്ന സിനിമ പ്രണയവും വഞ്ചനയും പ്രതികാരവുമാണ് വിഷയമാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചു. തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ സിനിമ കാണാനാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :