1. വിനോദം
  2. സിനിമ
  3. ഹോളിവുഡില്‍ നിന്ന്‌
  4. Oscars 2024 Live Updates

Oscars 2024 Live Updates: കിലിയന്‍ മെര്‍ഫി മികച്ച നടന്‍, നടി എമ്മ സ്റ്റോണ്‍

emma
emma
കിലിയന്‍ മെര്‍ഫി മികച്ച നടന്‍, നടി എമ്മ സ്റ്റോണ്‍. 96 മത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവ ഉള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇതേ ചിത്രത്തില്‍ സഹനടനുള്ള പുരസ്‌കാരം റോബര്‍ട്ട് ഡൗണിക്ക് ലഭിച്ചു. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, മികച്ച ചിത്രസംയോജനം എന്നിവയും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നോളന്‍ സ്വന്തമാക്കുന്നത്.
 
അതേസമയം ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓസ്‌കാര്‍ വേദിയില്‍ താരങ്ങളെത്തി. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ചില താരങ്ങള്‍ എത്തിയത്. പുരസ്‌കാര പ്രഖ്യാപന വേദിയാണ് ഡോള്‍ബി തിയേറ്റര്‍. അനാട്ടമി ഓഫ് ഫാള്‍ ആണെന്ന് തിരക്കഥ. മികച്ച ആനിമേഷന്‍ ചിത്രം ദി ബോയ് ആന്‍ഡ് ഹെറോണിയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മലയാളികള്‍ക്കും അഭിമാനം! ഈ നേട്ടത്തില്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നും ടോവിനോ മാത്രം!