സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (09:14 IST)
ഓസ്‌കര്‍ വേദിയില്‍ പൂര്‍ണനഗ്നനായെത്തി ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. വേദിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ നിര്‍ബന്ധിച്ച് വേദിയിലെത്തിക്കുകയായിരുന്നു. മികച്ച കോസ്റ്റ്യൂം ഡിസൈനറിന് പുരസ്‌കാരം നല്‍കാനാണ് സീനയെ ക്ഷണിച്ചത്. പിന്നീട് ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനയുടെ നഗ്‌നത മറക്കുകയായിരുന്നു.
അതേസമയം ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓസ്‌കാര്‍ വേദിയില്‍ താരങ്ങളെത്തി. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ചില താരങ്ങള്‍ എത്തിയത്. പുരസ്‌കാര പ്രഖ്യാപന വേദിയാണ് ഡോള്‍ബി തിയേറ്റര്‍. അതേസമയം പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണിയെയും മികച്ച സഹനടിയായി ഡേ വൈന്‍ ഡൗണി റാന്‍ഡോള്‍ഫിനെയും തിരഞ്ഞെടുത്തു. അനാട്ടമി ഓഫ് ഫാള്‍ ആണെന്ന് തിരക്കഥ. മികച്ച ആനിമേഷന്‍ ചിത്രം ദി ബോയ് ആന്‍ഡ് ഹെറോണിയാണ്.