വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (16:08 IST)
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ചിലയാളുകൾ കടിച്ച് പിടിച്ച് നിൽക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍
പല്ലു വേദന
കുറയ്ക്കാൻ സഹായകമായ ചില പൊടിക്കൈകളുണ്ട്.
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവർത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും. മോണയിൽ നീർക്കെട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോൾ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങൾ ഒഴിവാക്കുക. പല്ലിൽ കാവിറ്റി ഉണ്ടാകൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുക.