തിരിച്ചെത്തി, ഹമ്മർ ഇവി പിക്കപ്പിനെ അവതരിപ്പിച്ച് ജനറൽ മോട്ടോർസ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:56 IST)
ലോകത്ത് ഏറ്റവും ആരാധകർ ഉള്ള വാഹനങ്ങളിൽ ഒന്നാണ് ഹമ്മർ. വർഷങ്ങൾക്ക് ശേഷം പുതിയ കാലത്തെ ഇക്ട്രിക് വാഹനമായി ഹമ്മർ വിപണിയിലേയ്ക്ക് തിരികെയെത്തുകയാണ് ഹമ്മർ ഇവി പിക്കപ്പിനെ ജനറൽ മോട്ടോർസ് വിപണിയിൽ അവതരിപ്പിച്ചു. ഇലക്ടിക് എങ്കിലും കരുത്തൻ പിക്കപ്പ് ട്രക്കായാണ് ഹമ്മർ ഇവി വിപണിയിൽ എത്തുന്നത്. 2021ൽ ജനറൽ മോട്ടോർസ് വാഹനത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് ഇലക്‌ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തുപകരുക. 1,000 ബിഎച്ച്പി കരുത്തും 15,600 എൻഎം ടോര്‍ക്കും പരമാവധി സൃഷ്ടിയ്ക്കാൻ ഈ മോട്ടോറുകൾക്ക് സാധിയ്ക്കും എന്നാണ് വിവരം. 3.0 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും, 800 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉണ്ടാവുക, 10 മിനിറ്റിനുള്ളില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ചാര്‍ജ് കൈവരിക്കാൻ വാഹനത്തിനാകും എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :