വാരാന്ത്യങ്ങളില്‍ സൌജന്യം, സന്തോഷവാർത്തയുമായി നെറ്റ്ഫ്ലിക്സ് !

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (15:59 IST)
ലോകത്ത് തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകൾ ആസ്വദിയ്ക്കാൻ ആഗ്രഹമുള്ളവർക്ക് തികച്ചും സന്തോഷം നൽകുന്ന വാർത്ത എത്തിക്കഴിഞ്ഞു. അതേ വാരാന്ത്യങ്ങളിൽ നെറ്റ്‌ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ സൗജന്യമായി ഉപയോഗിയ്ക്കാം. നെറ്റ്ഫ്ലിക്സ്​ ചീഫ്​പ്രൊഡക്ട്​ഓഫീസര്‍ ഗ്രഡ്​പീറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ ഉപയോക്താക്കളിലേയ്ക്ക് നെറ്റ്‌ഫ്ലിക്സ് എത്തിയ്ക്കുന്നതിനായി മറ്റു ചില പദ്ധതികൾകൂടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലാകും ഈ പദ്ധതി ആദ്യം നടപ്പിലാക്കുക. എന്നാൽ ഈ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നെഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല. നിലവിൽ പുതിയ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ആദ്യ മാസം നെറ്റ്ഫ്ലിക്സ് സൗജന്യമാണ്.
എന്നാൽ അമേരിക്കയിൽ ഉൾപ്പടെ ഈ ഓഫർ നെറ്റ്ഫ്ലിക്സ് നിർത്തലാക്കിയിരന്നു. വാരന്ത്യങ്ങളിൽ സജ്യമാക്കുമ്പോൾ ഈ ഓഫർ ഒഴിവാക്കൂമോ എന്നത് വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :