അനുബന്ധ വാര്‍ത്തകള്‍
- സിടി 100ന് പുത്തൻ കടക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ബജാജ്
- പ്രതീക്ഷ വേണ്ട; പബ്ജി ഇനി ഇന്ത്യയിലില്ല, പൂർണമായും പിൻവാങ്ങി
- 'ജഡേജ പണ്ടേ റോയലാണ്', കൊൽക്കത്തയെ തകർത്ത് ജീവൻ രക്ഷിച്ച ജഡേജയ്ക്ക് നന്ദിപറഞ്ഞ് രജസ്ഥാൻ റോയൽസ്
- ആദ്യ കളികളിൽ അത് മനസിലാക്കാൻ സാധിച്ചില്ല, രുതുരാജിന്റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് ധോണി !
- സ്വർണാഭരണങ്ങളിൽ പ്രേതബാധയെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ഒഴിപ്പിയ്കാൻ പൂജ, 100 പവനും എട്ട് ലക്ഷവുമായി സ്ത്രീ കടന്നു
ഇവ രണ്ടും ചേർന്നാൽ ബെസ്റ്റ് കോമ്പിനേഷനാണ്, സൗന്ദര്യ സംരക്ഷണത്തിന് ഇതാ ഒരു നാടൻ വിദ്യ !
സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും പരീക്ഷിച്ച് ഒഴിഞ്ഞവരോട്, ഇത് ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ മുഖം കാത്തുസൂക്ഷിക്കാൻ ഒരു പൊടിക്കൈ. പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം. ഇനി ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്. തുളസിയിലയും തേനും. തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ തന്നെയാണ് തേനും. അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ ? എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ.
ഇത് രണ്ടും ചേർന്നാൽ ബെസ്റ്റ് കോമ്പിനേഷനാണ്. അധികം ആർക്കും അറിയില്ല അത്. എങ്ങാനെ എന്നല്ലേ... തുളസി നല്ലപോലെ അരയ്ക്കുകയോ പിഴിയുകയോ ചെയ്ത് അതിന്റെ നീരെടുക്കുക അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യാൻ കാലമൊക്കെയുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെയോ രാത്രിയിൽ കിടക്കുന്നതിന് മുമ്പോ ആയിരിക്കണം ഇത് ചെയ്യേണ്ടത്. അരമണിക്കൂർ തേച്ച് പിടിപ്പിച്ചതിന് ശേഷം അത് കഴുകിക്കളയുക. ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാൻ തന്നെ കഴിയും. ഇത് മുഖത്തിന് ഫ്രഷ്നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല തിളക്കവും നല്കാന് സഹായിക്കുന്നു.