പ്രതീക്ഷ വേണ്ട; പബ്ജി ഇനി ഇന്ത്യയിലില്ല, പൂർണമായും പിൻവാങ്ങി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (13:58 IST)
ഡൽഹി: ഇന്ത്യയിൽനിന്നും പൂർണമായും പിൻവാങ്ങി പബ്ജി. സർക്കാർ നിരോധനം ഏർപ്പെടുത്തി രണ്ടു മാസങ്ങൾ ശേഷമാണ് പബ്ജി ഇന്ത്യയിൽനിന്നും പൂർണമായും പിൻവാങ്ങുന്നത്. ഗെയിം നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് ഇന്ത്യയിൽ പബ്ജി കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു എന്നാൽ ഒക്ടോബർ 30 മുതൽ ഗെയിം ലഭ്യമാകില്ല എന്നും, എല്ലാ സേവനങ്ങളും റദ്ദാക്കുകയാണ് എന്നും പബ്ജി മൊബൈൽ വ്യാഴാഴ്ച വ്യക്തമാക്കി.


ചൈനീസ് കമ്പനിയാണ് പബ്ജി ഇന്ത്യയിൽ വിതരണത്തിന് എത്തിച്ചിരുന്നത്. ഇതോടെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെപ്തംബർ രണ്ടിനാണ് കേന്ദ്ര സർക്കാർ പബ്ജി ഉൾപ്പടെ നിരവധി ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ചൈനീസ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് സേവനം ഇന്ത്യയിൽ നേരിട്ട് വിതരണത്തിനെത്തിച്ച് വിലക്ക് നീക്കാൻ പബ്ജി കോർപ്പറേഷൻ ശ്രമിച്ചിരുന്നു എങ്കിലും ഇത് ഫലം കണ്ടില്ല. പബ്ജിയ്ക്ക് പകരമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഫൗ ജി എന്ന ഗെയിം ലോഞ്ചിന് തയ്യാറെടുക്കുമ്പോഴാണ് പബ്ജി പൂർണമായും ഇന്ത്യ വിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :