പഞ്ചസാരയും സൗന്ദര്യ സംരക്ഷണവും!

പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ് എന്നും അറിഞ്ഞുകൊള്ളൂ.

തുമ്പി എബ്രഹാം| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (17:05 IST)
കേവലം ഉപയോഗിച്ച്, വെയിലേറ്റുള്ള കരിവാളിപ്പു പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് അറിയാമോ. പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ് എന്നും അറിഞ്ഞുകൊള്ളൂ.

നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർത്ത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും ഇത് സഹായിക്കും.

കൂടാതെ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നതും ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കും, മുഖത്തിന് നിറവും കൂട്ടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :