Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (13:06 IST)
സൌന്ദര്യത്തിനു ഏറെ പ്രാധാന്യം നൽകുന്ന യൂത്താണ് ഇപ്പോഴുള്ളത്. മുഖത്തൊരു കുരു വന്നാൽ പോലും വിഷമിക്കുന്നവരുണ്ട്. അത്തരത്തിൽ ഒന്നാണ് പുരികത്തിന്റെ ഷെയ്പ്. അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. നല്ല ഷെയ്പ് ഉണ്ടാകാൻ
മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്.
ചിലര്‍ പ്ലംക്കിംഗിലൂടെയും പുരികം ഭംഗിയാക്കാറുണ്ട്. ഇവയെല്ലാം അവനവന്റെ താല്‍പര്യപ്രകാരമാണ് ഓരോരുത്തരും ചെയ്യാറ്. എന്നാല്‍ അധികം വണ്ണം കളയാത്ത രീതിയില്‍ പുരികം ത്രെഡ് ചെയ്യുന്നതിലൂടെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ക്കും കട്ടി തോന്നിക്കാന്‍ സഹായിക്കും.
അതോടൊപ്പം, ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികമെഴുതുന്നത് മുമ്പെല്ലാം മേക്കപ്പിന്റെ ഭാഗം തന്നെയായിരുന്നു. പുരികത്തിന് കട്ടിയും ഘടനയും ഉള്ളതായി തോന്നിക്കാന്‍ ഇത് സഹായിക്കും.