മൂക്കുത്തി അണിയുന്നവരാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

മുഖം വൃത്തിയാകുമ്പോഴും മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കരുത്.

തുമ്പി എബ്രഹാം| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (18:00 IST)
മൂക്കുത്തി അണിയുന്നതിനെ നിസാരമായി കാണാതെ അൽപ്പം കരുതലെടുക്കണം. അല്ലെങ്കിൽ മുഖ സൗന്ദര്യത്തെ തന്നെ അത് ബാധിച്ചെന്നിരിക്കാം. അണുബധ വരാനുള്ള സാധ്യതയാണ് ഇതിൽ ആദ്യത്തേത്. മുഖം വൃത്തിയാകുമ്പോഴും മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കരുത്. മൂക്കുത്തിയണിഞ്ഞ ഭാഗം കൃത്യമായി വൃത്തിയാക്കിയിരിക്കണം. മുക്ക് കുത്തിയതിന് ശേഷമുള്ള ദിവസങ്ങൾ ശ്രദ്ധിക്കണം.

മുക്കില്‍ നീരുവക്കാനും പഴുപ്പ് വരാനുമെല്ലാം സാധ്യതയുള്ള സമയങ്ങളാണ്. മൂക്കില്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചതിന് ശേഷം മാത്രമേ മൂക്ക് കുത്താൻ പാടുള്ളൂ. വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയതിന് ശേഷം മുക്ക് കുത്തുക. ഫേഷ്യലുകള്‍ ചെയ്യുന്നതിന് മുമ്പ് മൂക്കുത്തികൾ അഴിച്ചുമാറ്റുന്നതാണ് ഉചിതം. ജലദോഷമോ, മൂക്കൊലിപ്പോ നേരിടുന്ന അവസ്ഥയിലും മൂക്കുത്തികൾ ധരിക്കാതിരിക്കുന്നതാണ് ഉചിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :