ശരീരം എപ്പോഴും ഫിറ്റായിരിക്കാന്‍ ചെയ്യേണ്ട അഞ്ചുകാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (14:54 IST)
ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും പൊണ്ണത്തടിയുണ്ടാകാതിരിക്കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുകയാണ് വേണ്ടത്. ഇത് വിശപ്പിനെ കുറയ്ക്കുകയും കുറച്ച് കലോറിമാത്രം എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മസിലുകളുടെ വലിപ്പം കൂട്ടാനും പുതിയവ ഉണ്ടാക്കാനും സഹായിക്കുന്നു. കൂടാതെ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുകയാണ് മറ്റൊന്ന്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ അമിതവണ്ണം കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയാണ് മറ്റൊരു വഴി. കൂടാതെ വ്യത്യസ്ത തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ വിശന്നിരുന്ന് കഴിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. വിശക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :