അനുബന്ധ വാര്‍ത്തകള്‍
- ഒന്നുമുതല്‍ ഒന്പതുവരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്തും; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല
- മറ്റന്നാള്‍ മുതല്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നു: യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി
- നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്; മരണം 325
- അടുത്ത ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? പോയിന്റ് ടേബിള്‍ ഇങ്ങനെ, നില പരുങ്ങലില്‍
രാജ്യത്ത് ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് 175 കോടിയിലേറെ പേര്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 60298 പേര്‍ രോഗമുക്തിനേടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 325 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2,53,739 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 1.8 ശതമാനമാണ്. ഇതുവരെ രോഗംബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത് 5,11,230 പേരാണ്. രാജ്യത്ത് 175.03 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.