മറ്റന്നാള്‍ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നു: യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (12:14 IST)
സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുകയാണ്. യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും സ്‌കൂളിലെത്തും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്
ചരിത്രമുഹൂര്‍ത്തമാണെന്ന് മന്ത്രി പറഞ്ഞു. പിടിഎയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും നേതൃത്ത്വത്തിലാണ് ശുചീകരണം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :