1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Spicy foods increase metabolism

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

Spicy honey chilli paneer recipe,Evening snacks recipe Indian style,Homemade chilli paneer,Quick paneer snack recipe,സ്പൈസി ഹണീ ചില്ലി പനീർ റെസിപ്പി,വൈകുന്നേരം സ്നാക്സിന് പനീർ,ഹണീ ചില്ലി പനീർ വീട്ടിൽ തയ്യാറാക്കാം,പനീർ വിഭവങ്ങൾ മലയാളത്തിൽ
ഭക്ഷണത്തിന്റെ രുചികൂട്ടുന്നതില്‍ എരിവിന് നല്ലപങ്കുണ്ടെന്നറിയാം. പക്ഷെ അത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പുക്കുമെന്നുപറഞ്ഞാല്‍ പലരും നെറ്റി ചുളിക്കും. എന്നാല്‍ ഇത് ശരിയാണ്. നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ എരിവുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തിനുവേണ്ടി ചെയ്യുന്നുണ്ട്. കലോറി കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 
 
എരിവുള്ള ഭക്ഷണങ്ങളില്‍ ഉള്ള കാപ്‌സാസിന്‍ ചൂട് അറിയാനുള്ള വായിലെ മുകുളങ്ങളെ സജീവമാക്കുന്നു. വേഗത്തില്‍ ശരീരം വിയര്‍ക്കുന്നതിനും കത്തുന്ന അനുഭവം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത് മെറ്റബോളിസം വേഗത്തില്‍ കൂട്ടും. എരിവുള്ള ഭക്ഷണം വിശപ്പും കുറയ്ക്കുന്നു. വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭവവും ഉണ്ടാക്കുന്നു. 
 
കാപ്‌സെസിന്‍ കലോറി കത്തിക്കാന്‍ മാത്രമല്ല കൊഴുപ്പിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ലിപോളിസിസ് എന്നറിയപ്പെടുന്നു. കാപ്‌സെസിന്‍ തെര്‍മോജെനിസിസ് കൂട്ടുന്നു. ഇത് ശരീരം പെട്ടെന്ന് ചൂടാകുന്നതിന് കാരണമാകും. മെറ്റബോളിസം കൂട്ടി കൂടുതല്‍ കലോറി കത്തിക്കുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം