1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Snake Bite Precautions

പാമ്പുകടിയേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

പാമ്പുകടിയേറ്റാൽ മുറിവ് ബ്ലെയ്ഡ് / കത്തി എന്നിവ ഉപയോഗിച്ച് വലുതാക്കരുത്

Snake Bite Precautions
പാമ്പുകടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണം. പാമ്പുകടിയേറ്റാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാൽ നാട്ടുപറച്ചിൽ പ്രകാരം പല സ്ഥലങ്ങളിലും ഈ തെറ്റായ കാര്യങ്ങൾ പിന്തുടരുന്നുണ്ട്. 
 
പാമ്പുകടിയേറ്റാൽ മുറിവ് ബ്ലെയ്ഡ് / കത്തി എന്നിവ ഉപയോഗിച്ച് വലുതാക്കരുത്. പാമ്പുകടിയേറ്റ ഭാഗം തുണി കൊണ്ട് മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. വായ കൊണ്ട് വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്. കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കരുത്. കടിച്ച പാമ്പിനെ പിടിക്കാൻ സമയം കളയരുത്. 
 
പാമ്പുകടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടുകയാണ് വേണ്ടത്. ശരീരം അധികം അനക്കരുത്. പാമ്പുകടിയേറ്റ ആളെ എവിടെയെങ്കിലും സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെട്ടാൽ തറയിൽ ചരിച്ചു കിടത്തുക. എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയും വേണം. 
അടുത്ത ലേഖനം
രാത്രി നന്നായി ഉറങ്ങാന്‍ പകല്‍ അധ്വാനിക്കണം! പുതിയ പഠനം