1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Fruits Empty Stomach Side effects

രാവിലെ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രൂട്ട്സ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല

Fruits Salad, Health Tips, Fruits Salads things to know,ഫ്രൂട്ട് സലാഡ്, ആരോഗ്യ ടിപ്സ്, ഫ്രൂട്ട്സ് സലാഡ് ടിപ്സ്,
ധാരാളം പഴവർഗ്ഗങ്ങൾ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. 
 
അതേസമയം രാവിലെ വെറും വയറ്റിൽ ഫ്രൂട്ട്സ് കഴിക്കരുത്. ഓറഞ്ച്, പൈനാപ്പിൾ, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ രാവിലെ ഒഴിവാക്കണം. ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും. വെറും വയറ്റിൽ ഫ്രൂട്ട്സ് കഴിച്ചാൽ അസിഡിറ്റിക്ക് കാരണമാകും. 
 
ഫ്രൂട്ട്സ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഫ്രൂട്ട്‌സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും. ഇത് ഇൻസുലിൻ പ്രവർത്തനത്തെ താളം തെറ്റിക്കും. അമിതമായ വണ്ണത്തിനും കാരണമാകും. പ്രമേഹമുള്ളവർ അമിതമായി പഴങ്ങൾ കഴിക്കരുത്. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അസിഡിറ്റിക്ക് കാരണമാകും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നതും നന്നല്ല. മിതമായും ആരോഗ്യകരമായും വേണം ഫ്രൂട്ട്‌സ് കഴിക്കാൻ. ഫ്രൂട്ട്സ് ജ്യൂസും ആരോഗ്യത്തിനു നല്ലതല്ല. ജ്യൂസ് ആക്കുമ്പോൾ ഫ്രൂട്ട്സിലെ ഫൈബർ ഘടകം പൂർണമായി ഇല്ലാതാകുന്നു. 
About Writer
WEBDUNIA
അടുത്ത ലേഖനം
ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കാം