1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Pooping Everyday good or bad

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടൽ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല

Pooping Everyday good or bad
ദിവസവും അതിരാവിലെ മലവിസർജ്ജനം നടത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസർജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നതെന്ന് നോക്കാം. 
 
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടൽ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസർജ്ജനം നടത്തിയില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും തീർച്ചയായും മലവിസർജ്ജനത്തിനു ശരീരം തയ്യാറാകണം. അതിൽ കുറവാണെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, നാരുകൾ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം. 
 
സ്ഥിരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതുമാണ്. ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം സുഗമമാക്കും. 
About Writer
WEBDUNIA
അടുത്ത ലേഖനം
കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്