രേണുക വേണു|
Last Modified വ്യാഴം, 22 ജൂലൈ 2021 (10:06 IST)
വര്‍ക് ഫ്രം ഹോം വ്യാപകമായതോടെ നമ്മളില്‍ പലരുടെയും മാനസിക സമ്മര്‍ദ്ദവും കൂടിയിട്ടുണ്ട്. ഓഫീസ് ചുറ്റുപാടില്‍ ജോലി ചെയ്യുന്ന അത്ര സുഖമല്ല വര്‍ക് ഫ്രം ഹോം എക്‌സ്പീരിയന്‍സ് എന്നാണ് പലരും പറയുന്നത്. ഓഫീസില്‍ ആണെങ്കില്‍ അല്‍പ്പം ബ്രേക്ക് എടുക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്യുന്ന പലരും വീട്ടില്‍ അങ്ങനെയല്ല. ഒറ്റ ഇരിപ്പിന് പണി ചെയ്യുന്ന മനോഭാവമാണ് വര്‍ക് ഫ്രം ഹോമില്‍ പലര്‍ക്കും.
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍. കുറേ നേരം ലാപ് ടോപ്പിന് മുന്നില്‍ ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ അതിവേഗം വയര്‍ ചാടും. ഈ പ്രതിസന്ധി മറികടക്കാന്‍ ചെറിയ കുറുക്കുവഴിയുണ്ട്. ഓരോ അരമണിക്കൂറിലും ലാപ്‌ടോപ്പിന് മുന്നില്‍ നിന്ന് എഴുന്നേറ്റ് വീടിനുള്ളില്‍ തന്നെ അല്‍പ്പം നടക്കുക. അരമണിക്കൂര്‍ ഇടവേളയില്‍ നിര്‍ബന്ധമായും ഇത് ചെയ്യണം. ഇരിക്കുന്നതിന്റെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. ജോലിക്കിടെ ഇടയ്ക്കിടെ ഉലാത്തുന്നത് ഓരുപരിധിവരെ അമിതമായ വയര്‍ ചാടലിനു പരിഹാരമാണ്. വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ...