ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കരുത്; ആരോഗ്യത്തിനു ഹാനികരം

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (10:05 IST)

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഫ്രിഡ്ജ് ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. സമയം ലാഭിക്കാന്‍ ഫ്രിഡ്ജ് ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. എന്നാല്‍, ഫ്രിഡ്ജില്‍ ആഹാര സാധനങ്ങള്‍ വയ്ക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ചൂടോടെ ആഹാരം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം പെട്ടെന്നു തണുക്കുകയും ഉള്‍ഭാഗം അല്‍പ്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയര്‍ത്തുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ കേടുവരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഭക്ഷണം ചൂടുമാറിയ ഉടനെ ചെറിയ പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണു നല്ലത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :