ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കുമ്പോള്‍ ടെന്‍ഷന്‍; തലമുടി കഴിച്ച് വിദ്യാര്‍ഥിനി, ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി

രേണുക വേണു| Last Modified വെള്ളി, 2 ജൂലൈ 2021 (08:23 IST)


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനരീതിയാണ് വിവിധ സംസ്ഥാനങ്ങള്‍ അവലംബിച്ചിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതും കൂട്ടുകാരുമായി സമയം ചെലവഴിക്കാന്‍ കഴിയാത്തതും വിദ്യാര്‍ഥികളെ നിരാശരാക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പല വിദ്യാര്‍ഥികള്‍ക്കും വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്ന് ഒരു കിലോയോളം വരുന്ന മുടിക്കെട്ടാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 'റപുന്‍സല്‍ സിന്‍ഡ്രോം' എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ചെന്നൈ വില്ലുപുരം സ്വദേശിനിയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്‌കാന്‍ ചെയ്തപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :