ഉള്ളി പച്ചയ്ക്കു കഴിക്കൂ, ഗുണങ്ങള്‍ ഏറെയാണ്

ശ്രീനു എസ്| Last Updated: വ്യാഴം, 16 ജൂലൈ 2020 (12:35 IST)
നമ്മളില്‍ പലരും ഉള്ളി വേവിച്ചിട്ടാകും കഴിക്കുക. ഇങ്ങനെ കഴിക്കുമ്പോള്‍ ഉള്ളിയുടെ പല ഗുണങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉള്ളി പച്ചയ്ക്കു കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഹൃദയാരോഗ്യത്തിന് ഉള്ളി കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും ഉള്ളിക്ക് സാധിക്കും.

പ്രമേഹ രോഗികള്‍ സവാള ചേര്‍ത്ത സാലഡുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. കൂടാതെ നിത്യേന ഉള്ളി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :