വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 16 ജൂലൈ 2020 (11:58 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കെസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെതിതിരെ വകുപ്പുതല നടപടി ഉടൻ ഉണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തല്‍. പല കാര്യങ്ങളിലും ജാഗ്രത കുറവുണ്ടായി എന്നും വിലയിരുത്തലുണ്ട്. റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയേക്കും.
ഇക്കാര്യത്തിൽ പാർട്ടി നേതൃത്വവുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു.
ശിവശങ്കർ സർവീസിൽ തുടരുന്നത് സർക്കാരിനു മുന്നണിയ്ക്കും തിരിച്ചടിയാവും എന്നാണ് സർക്കാന്റെ വിലയിരുത്തൽ. അതിനാൽ ഇന്നു തന്നെ നടപടി ഉണ്ടായേക്കും. ശിവശങ്കറിന്റെ ഫോൺ രേഖകൾ ഉൾപ്പടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി. പിടിയിലായ സ്വപ്ന അടുത്ത സുഹൃത്താണെന്നും സരിത്തുമായും സന്ദിപുമായും അടുത്ത ബന്ധമുണ്ടായിരുന്നു എന്നും കസ്റ്റംസിനോട് ശിവശങ്കർ വെളിപ്പെടുത്തിയിരുന്നു.