രാവിലെ വ്യായാമം ചെയ്താലുള്ള ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (17:38 IST)
വ്യായാമം ചെയ്താല്‍ ഗുണമുണ്ടെന്നത് നമുക്കെല്ലാപേര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വ്യായാമത്തിന് പറ്റിയ സമയം എതെന്നത് പലര്‍ക്കും സംശയമുണ്ട്. പ്രഭാതത്തില്‍ വ്യായാമം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. പ്രഭാതത്തിലുള്ള വ്യായാമം ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കൂടാതെ മാനസികവും ശാരീരികവുമായ ഉന്മേഷം ലഭിക്കുന്നതിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രഭാത വ്യായാമം നല്ലതാണ്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിന് അതിരാവിലെയുളള വ്യായാമം സഹായിക്കുന്നു. കൂടാതെ ശരീശനിലെ മൈക്രോബിയല്‍ ഘടനയെ നിലനിര്‍ത്തുന്നതിനും പ്രഭാത വ്യായാമം നല്ലതാണ്. ഇത് തലച്ചോറിന്റെ ഉന്മേഷം വര്‍ധിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :